ലണ്ടന്‍ : ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്മാരുടെ പോരാട്ടം സമനിലയില്‍. പോയിന്റ് ഒന്നാമതുള്ള ആഴ്സണലും രണ്ടാമതുള്ള ലിവര്‍പൂളും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു.
ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.നാലാം മിനിറ്റില്‍ ഗബ്രിയേല്‍ മഗല്ലാസിലൂടെ ആഴ്സണല്‍ മുമ്പിലെത്തിയെങ്കിലും 29-ാം മിനിറ്റില്‍ സൂപ്പര്‍താരം മുഹമ്മദ് സലയിലൂടെ ലിവര്‍പൂള്‍ തിരിച്ചടിക്കുകയായിരുന്നു.
എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അപ്രതീക്ഷിതമായി തോല്‍വി വഴങ്ങിയത് ഏവരെയും ഞെട്ടിച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് വെസ്റ്റ്ഹാമാണ് യുണൈറ്റഡിനെ തകര്‍ത്തത്.
ജരോഡ് ബോവന്, മൊഹമ്മദ് കുഡൂസ് എന്നിവരാണ് വെസ്റ്റ്ഹാമിന്റെ ഗോളുകള്‍ നേടിയത്. സീസണില്‍ 18 കളികളില്‍ നിന്ന് യുണൈറ്റഡിന്റെ എട്ടാമത്തെ തോല്‍വിയാണിത്. പോയിന്റ് പട്ടികയിൽ എട്ടാമതാണ് യുണൈറ്റഡ്.