ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തല്‍ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും സമനില. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സിറ്റിക്കായി 23ാം മിനുട്ടില്‍ ജോണ്‍ സ്റ്റോണ്‍സും ലിവര്‍പൂളിനായി 50ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ അലക്സിസ് മാക് അലിസ്റ്ററും ഗോള്‍ നേടി. സമനിലയോടെ ഓരോ പോയിന്റുകള്‍ ലഭിച്ച ഇരു ടീമുകളും ലീഗില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ആര്‍സലിന്റെ അതേ (64 പോയിന്റ്) ആണെങ്കിലും ഗോള്‍ ശരാശരിയാണ് ലിവര്‍പൂളിന് തിരിച്ചടിയായത്. സിറ്റിക്ക് 63 പോയിന്റാണുള്ളത്.
ലിവര്‍പൂള്‍ മൈതാനമായ ആന്‍ഫീല്‍ഡിലായിരുന്നു മത്സരം. കൂടുതല്‍ സമയം പന്ത് കൈവശം വെച്ചതും മികച്ച കളി പുറത്തെടുത്തതും ലിവര്‍പൂളായിരുന്നു. മത്സരത്തില്‍ ലിവര്‍പൂള്‍ 19 ഷോട്ടെടുത്തപ്പോള്‍ സിറ്റിയുടെ ശ്രമം 10ലൊതുങ്ങി. ലിവര്‍പൂള്‍ താരങ്ങള്‍ നിരവധി അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. സ്റ്റൊപ്പേജ് ടൈമില്‍ ലിവര്‍പൂളിന് അനുകൂലമായ പെനാല്‍റ്റി ലഭിക്കാതിരുന്നതും ടീമിന് തിരിച്ചടിയായി. സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്സന് മത്സരത്തിനിടെ പരിക്കേറ്റത് സിറ്റിക്ക് വരും മത്സരങ്ങളില്‍ തിരിച്ചടിയാകും.