തിരുവനന്തപുരം: കേരളത്തിൽ തൽക്കാലം മദ്യവില ഉയരില്ലെന്ന് ബിവറേജസ് കോർപറേഷൻ . ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ ഗാലനേജ് ഫീസ് ലീറ്ററിനു 10 രൂപയായി നിശ്ചയിച്ചെങ്കിലും ലീറ്ററിനു 30 രൂപവരെ ഗാലനേജ് ഫീസ് ഈടാക്കാൻ നിയമം അനുവദിക്കുന്നുണ്ട്. ഇപ്പോൾ ലീറ്ററിനു 0.05 പൈസ ആണ് ഗാലനേജ് ഫീസ്.
10 രൂപ വർധിപ്പിച്ചതോടെ ഒരു കേയ്സ് മദ്യത്തിന് 90 രൂപ ബവ്റിജസ് കോർപറേഷൻ സർക്കാരിന് നികുതിയായി നൽകേണ്ടിവരും. ഒരു കേയ്സിൽ 9 ലീറ്റർ മദ്യമാണുള്ളത്. നികുതി വർധനവിലൂടെ സാമ്പത്തിക ബാധ്യതയുണ്ടായാൽ മാത്രമേ ബവ്റിജസ് കോർപറേഷൻ നിരക്കു വർധന ആവശ്യപ്പെടാനിടയുള്ളൂ. ഇത് സർക്കാർ അംഗീകരിക്കണം. ലീറ്ററിനു 10 പൈസ ഗാലനേജ് ഫീസ് കൂട്ടാനാണ് നേരത്തെ ചർച്ചകൾ നടന്നതെന്ന് ബവ്റിജസ് കോർപറേഷൻ അധികൃതർ പറഞ്ഞു. ഭാവിയില്‍ സാമ്പത്തികബാധ്യത രൂക്ഷമായാല്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.