ചെന്നൈ : ഭീകര സംഘടനയായ ഐഎസുമായി ബന്ധപ്പെട്ട് ചെന്നൈ, കോയമ്പത്തൂര്‍ അടക്കം തമിഴ്നാട്ടിലെ 20 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂര്‍ കാര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഡിഎംകെ വാര്‍ഡ് കൗണ്‍സിലറുടെയും യുവജന വിഭാഗം നേതാവിന്റെയും വസതികളില്‍ എന്‍ഐഎ പരിശാധന നടത്തി.
ഡിഎംകെ വാര്‍ഡ് കൗണ്‍സിലര്‍ എം. മുബസീറ, കോയമ്പത്തൂര്‍ 86-ാം വാര്‍ഡിലെ ഡിഎംകെയുടെ യുവജന വിഭാഗം സെക്രട്ടറി തമിമുന്‍ അന്‍സാരി എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് ഉക്കടം കോട്ടായി സംഗമേശ്വരര്‍ ക്ഷേത്രത്തിന് മുന്നില്‍ സിലിണ്ടര്‍ നിറച്ച വാഹനം പൊട്ടിത്തെറിച്ചിരുന്നു. സംഭവത്തില്‍ ഡ്രെെവര്‍ ജാമേഷ് മുബീന് കൊല്ലപ്പെട്ടിരുന്നു.
അതേ സമയം, കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കഴിഞ്ഞാഴ്ച തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദിനെ പിടികൂടിയിരുന്നു. ഖത്തറില്‍ നിന്നാണ് നബീല്‍ ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്.
ഈ സംഘത്തിന്റെ സഹായത്തോടെയാണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചത്. ഐഎസ് പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായി തൃശൂര്‍, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാന്‍ ഇയാളുടെ നേതൃത്വത്തില്‍ തീരുമാനിച്ചിരുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.