ജയ്പൂര്‍ : ബാറ്റ്സ്മാന്മാര് പരസ്പരം റണ്ണൗട്ടാക്കാന്‍ ശ്രമിക്കുന്ന ക്രിക്കറ്റ് ടീമിനെപ്പോലെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷവും രാജസ്ഥാന് കോണ്‍ഗ്രസിന്റെ അവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുരു ജില്ലയിലെ താരാനഗറില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വികസനം ഉറപ്പാക്കാന്‍ നവംബര്‍ 25 ന് നടക്കുന്ന രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്യണമെന്നും മോദി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസും വികസനവും ശ്ത്രുക്കളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പതിറ്റാണ്ടുകളായി വണ്‍ റാങ്ക്, വണ്‍ പെന്ഷന് പദ്ധതിയുമായി ബന്ധപ്പെട്ട് വിമുക്തഭടന്മാരെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു. കോണ്‍ഗ്രസിന്റെ തെറ്റായ ഭരണം കാരണം പണപ്പെരുപ്പവും തൊഴിലില്ലായ്മയും രാജസ്ഥാനില്‍ നിയന്ത്രണാതീതമാണെന്നും മോദി പറഞ്ഞു.