ചാലക്കുടി : വെറ്റിലപ്പാറ പ്ലാന്റേഷന് 17-ാം ബ്ലോക്കില്‍ പുള്ളിപ്പുലിയെ കണ്ടു. അതിരപ്പിള്ളി കാണാനെത്തിയ വിനോദ സഞ്ചാരികളാണ് പ്രദേശത്ത് പുലിയെ കണ്ടതായി പറഞ്ഞത്. തിരുവോണ ദിനത്തില്‍ അതിരപ്പിള്ളി കണ്ട് തിരികെ പോകുമ്പോള്‍ റോഡരികില്‍ പുള്ളിപ്പുലിയെ കണ്ടതായാണ് ഇവര്‍ പറഞ്ഞത്.
കാലടി സ്വദേശികളായ ഇവര്‍ റോഡരികിലെ പാറയിലാണ് പുള്ളിപ്പുലിയെ കണ്ടത്. പ്ലാന്റേഷന് കോര്പ്പറേഷന് പരിസരത്ത് വളര്‍ത്ത് മൃഗങ്ങളെ പുലി വകവരുത്തുന്നത് പതിവാണ്.
എന്നാല്‍ പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇതുവരേയും കഴിഞ്ഞിരുന്നില്ല. എന്നാല്‍ കാലടി സ്വദേശികള്‍ പുലിയെ കണ്ടതോടെ വാഹനം നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.