ഐസ്വാൾ: വടക്കു കിഴക്കന്‍ മേഖലയിലെ മറ്റു സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. മിസോറമിലെ മെയ്തി വിഭാഗങ്ങള്‍ എത്രയും വേഗം സംസ്ഥാനം വിടണമെന്ന് മിസോറമിലെ മുന്‍ വിഘടനവാദ ഗ്രൂപ്പ് ആവശ്യപ്പെട്ടു. പീസ് അക്കോര്‍ഡ് എംഎന്‍എഫ് റിട്ടേണിസ് അസോസിയേഷന് (പിഎഎംആര്‍എ) എന്ന സംഘടനയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് സംഘടനയുടെ നിര്‍ദേശം. മണിപ്പൂര്‍ കലാപത്തില്‍ മിസോറമിലെ യുവാക്കള്‍ രോഷാകുലരാണെന്നും മെയ്തികള്‍ക്ക് നേരെ ഏത് സമയവും അവര്‍ തിരിയുമെന്നും സംഘടന പറഞ്ഞു. മിസോറമിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മെയ്തി വിദ്യാര്‍ഥികളുടെ സെന്‍സസ് എടുക്കുമെന്ന് മിസോ സ്റ്റുഡന്റ്സ് യൂണിയനും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ, നിരവധി മെയ്തി വിഭാഗക്കാര്‍ അസമിലേക്കും മണിപ്പൂരിലേക്കും പലായനം ആരംഭിച്ചു. മിസോറമിലുള്ള മെയ്തി വിഭാഗക്കാരെ എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മണിപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു. ഐസ്വാളില് നിന്ന് പ്രത്യേക വിമാനത്തില്‍ ഇവരെ മണിപ്പൂരിലേക്ക് എത്തിക്കാനാണ് ആലോചിക്കുന്നത്. ഐസ്വാള്‍ നഗരത്തില്‍ മിസോറം പൊലീസ് സുരക്ഷ കര്‍ശനമാക്കി. മിസോറം യൂണിവേഴ്സിറ്റി അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷാ സേനയെ വിന്യസിച്ചു.