കൊല്ലം : പുനലൂരില്‍ ആസിഡ് ടാങ്കറില്‍ ചോര്‍ച്ച. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ പുനലൂരിന് സമീപം വെള്ളിമലയിലാണ് സംഭവം.
കൊച്ചിന് കെമിക്കല്‍സില്‍ നിന്ന് തമിഴ്നാട്ടിലേക്ക് ആസിഡ് കൊണ്ടുപോയ ടാങ്കര്‍ ലോറിയിലാണ് ചോര്‍ച്ച കണ്ടെത്തിയത്.
ചോര്‍ച്ച പരിഹരിക്കാന്‍ തമിഴ്നാട്ടിലെ രാജപാളയത്ത് നിന്ന് വിദഗ്ധര്‍ പുറപ്പെട്ടിട്ടുണ്ട്.