തിരുവനന്തപുരം : കേന്ദ്രം സംസ്ഥാനത്തോട് വിവേചനം കാണിക്കുമ്പോഴും കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഒന്നും പറയാന്‍ തയ്യാറാകുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാരിനെതിരെ ഇല്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. സര്‍ക്കാരിനെ അപമാനിക്കുന്ന തരത്തില്‍ ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നവിധം പറയുന്നതാണോ പ്രതിപക്ഷ നേതാവിന്റെ ജോലി?.പ്രതിപക്ഷ നേതാവിന് സമൂഹത്തോട് ഉത്തരവാദിത്തമുണ്ടെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആ ഉത്തരവാദിത്തത്തില്‍ നിന്ന് കൊണ്ട് പറയുമ്പോള്‍ വസ്തുതാപരമായി കാര്യങ്ങള്‍ പറയാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണം. ഇപ്പോള്‍ പറയുന്നത് എന്താണ്? വലിയ ധൂര്‍ത്താണ് നടക്കുന്നത് എന്നാണ്. സംസ്ഥാനത്തിന്റെ താത്പര്യത്തിന് അനുസരിച്ചല്ല അദ്ദേഹം പറയുന്നത്. കാടടച്ചാണ് പറയുന്നത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. ജനം ഇക്കാര്യം മനസിലാക്കുന്നുണ്ട് എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും ധനമന്ത്രി ഓര്‍മ്മിപ്പിച്ചു.
ക്ഷേമ പെന്ഷന് കൊടുക്കാനുള്ള നടപടി തുടങ്ങിയതായും ധനമന്ത്രി പറഞ്ഞു.കര്‍ഷക ആത്മഹത്യ വിഷമകരമായ സംഭവമാണ്.ഒരു കര്‍ഷകനും ഈ അവസ്ഥയുണ്ടാകരുത്. എന്നാല്‍ ഒരു കര്‍ഷകനെയും സര്‍ക്കാര്‍ പണയം വെയ്ക്കുന്നില്ല. പിആര്‍എസ് വായ്പയുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും ധനമന്ത്രി പറഞ്ഞു.