കൊല്ലം: ചടയമംഗലം പഞ്ചായത്തിലെ കുരിയോടു വാർഡ് ബിജെപി സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ പി എസ് സുനിൽകുമാർ 264 വോട്ടിനാണ് ജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി കെ ആർ സന്തോഷ് രണ്ടാമതെത്തി. ബിജെപിയിലെ കുരിയോട് ഉദയനും മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ തവണ തെരഞ്ഞെടുത്ത ബിജെപിയിലെ കെആർ ജയകുമാർ രാജിവെച്ചതിനെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.