ഇടുക്കി: ഭൂനിയമ ഭേദഗതി ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണ്ണറുടെ നടപടിയിൽ പ്രതിഷേധം കടുപ്പിച്ച് എല്‍.ഡി.എഫ്. ഇടുക്കി ജില്ലയിലെ കര്‍ഷകരെ അണിനിരത്തി രാജ് ഭവന് മാര്‍ച്ച് സംഘടിപ്പിക്കാനാണ് നീക്കം. ജില്ലയിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.
സംസ്ഥാനത്തെ ഭൂ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമെന്ന നിലയിലാണ് ഭൂനിയമ ഭേതഗതി ബിൽ നിയമസഭ പാസാക്കിയത്. ചട്ടം ഭേദഗതി ചെയ്യാൻ സര്‍ക്കാരിന് അധികാരം നല്കുന്ന ബില്ലിൽ ഇതുവരെ ഗവർണ്ണർ ഒപ്പിട്ടിട്ടില്ല.ഇതോടെയാണ് പ്രതിഷേധം കടുപ്പിക്കാൻ എൽ.ഡി.എഫ്.തീരുമാനിച്ചത്. ഇടുക്കിയിലെ കര്‍ഷകരെ അണിനിരത്തി ജനുവരി ഒമ്പതിന് രാജ് ഭവൻ മാര്‍ച്ച് നടത്തുമെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ കെ ശിവരാമന് പറഞ്ഞു. അതേസമയം ബില്ല് പാസാക്കരുതെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിലെ സ്വതന്ത്ര കര്‍ഷക സംഘടനകള്‍ ഗവര്‍ണർക്ക് നിവേദനം നല്‍കിയിരുന്നു. നിയമസഭയില്‍ മൗനം പാലിച്ച പ്രതിപക്ഷവും ബില്ലിൽ അപാകതകളുണ്ടെന്ന ആരോപണം ഉന്നയിക്കുന്നുണ്ട്.