തിരുവനന്തപുരം: നയപ്രഖ്യാപനത്തിലെ നന്ദിപ്രമേയ ചർച്ചയിൽ ഗവർണർക്ക് എതിരെ കടുത്ത നിലപാടുമായി ഭരണപക്ഷം. സർക്കാരിൻ്റെ നേട്ടങ്ങൾ വായിക്കാൻ ഗവർണർക്ക് തോന്നിയില്ലെന്നും നിലമേലിൽ കാട്ടിയത് പുതിയ അടവാണെന്നും ഇ.ചന്ദ്രശേഖരൻ ആരോപിച്ചു. ഭരണഘടനാ ഭേദഗതി വരുത്തി ആലങ്കാരികമായ ഗവർണർ പദവി തന്നെ ഒഴിവാക്കണമെന്നും ഇ.ചന്ദ്രശേഖരൻ പറഞ്ഞു.
നയപ്രഖ്യാനത്തില്‍ ഗവര്‍ണര്‍ ഭരണഘടനാ ബാധ്യത മാത്രമാണ് നിറവേറ്റിയതെന്ന് പ്രമേയം അവതരിപ്പിച്ച സിപിഐ എംഎല്‍എ ഇ.ചന്ദ്രശേഖരന് പറഞ്ഞു. ഗവർണറെ മാമുക്കോയയുടെ ഹാസ്യ കഥാപാത്രം കീലേരി അച്ചുവിനോട് പരോക്ഷമായി ഉപമിച്ചായിരുന്നു കെ.കെ ശൈലജ സംസാരിച്ചത്. ഗവർണർ തരം താഴരുതെന്നും കെ.കെ ശൈലജ പറഞ്ഞു.രണ്ടു മണിക്കൂറോളം നീണ്ടുനിൽക്കേണ്ട നയപ്രഖ്യാപന പ്രസംഗം ഒരു മിനിട്ടും 17 സെക്കൻഡിലും ഗവർണർ ഒതുക്കിയിരുന്നു. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഗവർണറെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.