തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന മേഖലാതല അവലോകനയോഗം തുടങ്ങി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണ് ഇന്ന് നടക്കുന്നത്. തിരുവനന്തപുരത്താണ് ആദ്യയോഗം നടക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. മൂന്നു ജില്ലകളുടെ കളക്ടർമാർ, വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിലുണ്ട്.സർക്കാർ പരിപാടികളുടെ അവലോകനം, പരാതികൾ, പ്രശ്നപരിഹാരത്തിനുള്ള നടപടികൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള ചർച്ചയാണ് ഉച്ചയ്ക്ക് 1.30 വരെ നടക്കുക.
ഉച്ചതിരിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ യോഗം ചേർന്ന് ക്രമസമാധാന പ്രശ്നങ്ങൾ അവലോകനംചെയ്യും.ഭരണനേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും ജില്ലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുമായാണ് യോഗങ്ങൾ ചേരുന്നത്.