തിരുവനന്തപുരം : പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാലക്കാട് ഡോ.പി.സരിനും ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ.പ്രദീപും ജനവിധി തേടും.
എൽഡിഎഫ് സ്വതന്ത്രനായിട്ടാണ് പി.സരിൻ മത്സരിക്കുക. പാർട്ടി ചിഹ്നത്തിൽ സരിനെ മത്സരിപ്പിക്കാനുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിന്റെ നിർദേശം സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു.
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സത്യൻ മൊകേരിയെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.