തൃശൂര്‍ : നടക്കാന്‍ വയ്യാത്ത ഒരാളെ പിടിച്ചുകൊണ്ടുവന്ന് കറുത്ത കൊടിയും കൊടുത്ത് മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്കു തള്ളുന്നത് എന്തിനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. പൊലീസ് ലാത്തിച്ചാര്‍ജിന്റെ നേരത്ത് കാലുണ്ടോ കൈയുണ്ടോ എന്നൊന്നും നോക്കില്ലെന്ന് ജയരാജന് പറഞ്ഞു. നവകേരള സദസ്സിനു നേരെ പ്രതിഷേധം ഉയര്‍ത്തിയ ഭിന്നശേഷിക്കാരനു മര്‍ദനമേറ്റത്തിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിക്കുന്നത് ഭിന്നശേഷിക്കാരന് ചെയ്യേണ്ട പണിയാണോയെന്ന് ജയരാജന് ചോദിച്ചു. ആരാണ് അതിനു പിന്നിലെന്നാണ് നോക്കേണ്ടത്. നടക്കാന്‍ വയ്യാത്ത ഒരാളെ പിടിച്ചുകൊണ്ടുവന്ന് കറുത്ത കൊടിയും കൊടുത്ത് മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്കു തള്ളുന്നത് എന്തിനാണ്? എന്തിനാണ് കോണ്‍ഗ്രസുകാര്‍ ഈ കൊടുംക്രൂരത ചെയ്യുന്നത്?
വിഡി സതീശനോ സുധാകരനോ പോയി തല്ലു കൊള്ളട്ടെ. അവരാരും ഉണ്ടാവില്ലല്ലോ. വടി കാണുമ്പോ തന്നെ അവര്‍ ഓടുമല്ലോ. സ്ത്രീകളെയൊക്കെ കൊണ്ടുവന്ന് ഇത്തരത്തില്‍ അക്രമ പ്രവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നതു നല്ല ശീലമല്ലെന്ന് ജയരാജന് പറഞ്ഞു.