കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ എല്‍ഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയില്‍ ബിജെപിയെ പഴിചാരി ഇടത് മുന്നണി. ബിജെപി വോട്ട് എങ്ങോട്ട് പോയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് ചോദിച്ചു. ബിജെപിക്ക് കിട്ടേണ്ട വോട്ട് പോലും കിട്ടിയില്ല. എല്‍ഡിഎഫിന്റെ വോട്ടില്‍ വിള്ളല്‍ ഉണ്ടായിട്ടില്ലെന്നും ജയരാജന് പ്രതികരിച്ചു.
പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ അത് ലോകാത്ഭുതമാകുമെന്നായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്റെ പ്രതികരണം. ഇത്തവണ പുതുപ്പള്ളിയില്‍ ഏറ്റവും വലിയ ഭൂരിപക്ഷമെന്നല്ലേ യുഡിഎഫ് പറഞ്ഞത്. ഉമ്മന്‍ ചാണ്ടി 53 വര്‍ഷം കൈവശം വച്ച മണ്ഡലമല്ലേ, അതുണ്ടാകുമോയെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.