ന്യൂഡല്‍ഹി: ഏഴ് ഘട്ടങ്ങള്‍ നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടയാണ് ഏഴാംഘട്ടത്തിന്റെ പരസ്യപ്രചാരണം അവസാനിച്ചത്. നാളെ നടക്കുന്ന അവസാന ഘട്ട പോളിങില്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ചണ്ഡിഗഡ് യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങള്‍ വിധിയെഴുതും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസസിയടക്കമുള്ള മണ്ഡലങ്ങളാണ് നാളെ വിധി കുറിക്കുക.
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ നാലിന് ആര് രാജ്യം ഭരിക്കുമെന്ന് അറിയാം. ആറ് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോഴെക്കും എന്‍ഡിഎയും ഇന്ത്യാ മുന്നണിയും തങ്ങള്‍ അധികാരത്തില്‍ എത്തുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. നാന്നൂറിലേറെ സീറ്റുകള്‍ നേടി മോദി ഹാട്രിക് വിജയം നേടുമെന്നാണ് ബിജെപി ആവര്‍ത്തിക്കുന്നത്.പ്രചാരണ റാലികളില്‍ പ്രധാനമന്ത്രി ചാര് സൗ പാര് ആവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ആലോചനകളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇത്തവണയും ഫലം വന്ന് പത്തുദിവസങ്ങള്‍ക്കുള്ളില്‍ സത്യപ്രതിജ്ഞ നടന്നിരുന്നു. ഇത്തവണയും അങ്ങനെയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.