ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ഒക്ടോബർ 5ന് ഒറ്റ ഘട്ടമായാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പ്. ഇനിയും 4 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.അതേസമയം ബിജെപി മുഴുവൻ സീറ്റുകളിലും ആം ആദ്മി പാർട്ടി 70 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
എന്നാൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബിജെപിക്ക് ആശങ്ക സൃഷ്ടിക്കുകയാണ്. അതേസമയം ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിന്റെ നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള സമയവും ഇന്ന് അവസാനിക്കും.