തിരുവനന്തപുരം : സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണായി കെ.വി. മനോജ് കുമാറിനു പുനർനിയമനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. മൂന്നുവർഷം മുന്‍പ് ചെയർപേഴ്സണായി നിയമിതനായ അദ്ദേഹത്തിന്റെ നിയമനകാലാവധി ജൂണ്‍ 28ന് അവസാനിച്ചിരുന്നു.
ചെയർപേഴ്സണ്‍ ഒപ്പം നാല് അംഗങ്ങളും ഈമാസം 12 ന് സ്ഥാനമൊഴിഞ്ഞിരുന്നെങ്കിലും സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധികാരണം ഇവരുടെ നിയമനം നടത്തിയിട്ടില്ല. തലശേരി ബാറിൽ അഭിഭാഷകനായിരുന്ന മനോജ്കുമാർ തലശേരി വടക്കുന്പാട് സ്വദേശിയാണ്. മുൻ സഹകരണ ഓംബുഡ്സ്മാൻ, റബ്കോ ലീഗൽ അഡ്വൈസർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. യോഗ്യതയിൽ ഇളവ് വരുത്തി അദ്ദേഹത്തിന് ആദ്യതവണ നിയമനം നൽകിയത് വിവാദമായിരുന്നു.