കൊച്ചി : അറ്റകുറ്റപ്പണികള്‍ക്കായി കുണ്ടന്നൂര്‍- തേവര പാലം ഇന്നു രാത്രി 11 മണിക്ക് അടയ്ക്കും. തിങ്കളാഴ്ച രാവിലെയാകും പാലം തുറന്നു കൊടുക്കുക. അതുവരെ ഒരു വാഹനവും കയറ്റിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ സഹകരിക്കണമെന്ന് ദേശീയ പാത അതോറിട്ടി അഭ്യര്‍ത്ഥിച്ചു.
പശ്ചിമകൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വെണ്ടുരുത്തിപ്പാലം വഴി MG റോഡിലെത്തി വേണം യാത്ര തുടരേണ്ടത്. ഇടക്കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കണ്ണങ്ങാട്ട് പാലം വഴി തിരിഞ്ഞു പോകണം.
തൃപ്പൂണിത്തുറ ഭാഗത്തു നിന്നും പശ്ചിമകൊച്ചി ഭാഗത്തേക്ക് വരേണ്ട വാഹനങ്ങൾ വൈറ്റില ജങ്ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡ്, എം ജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. മേഖലയിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് .