കൊച്ചി: സെലിബ്രറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്ട്രൈക്കേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. പതിനേഴംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കുഞ്ചാക്കോ ബോബന് ടീമിന്റെ നായകന്. ഫെബ്രുവരി 23നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. എട്ട് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക. കേരള സ്ട്രൈക്കേഴ്സിനെ കൂടാതെ തെലുഗു വാരിയേഴ്സ്, കര്‍ണാടക ബുള്ഡോസേഴ്സ്, പഞ്ചാബ് ഡി ഷേര്‍, ബോജ്പുരി ദബാംഗ്സ്, ബംഗാള്‍ ടൈഗേഴ്സ്, ചെന്നൈ റൈനോസ്, മുംബൈ ഹീറോസ് എന്നിവരാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.
കേരള സ്ട്രൈക്കേഴ്സ് ടീം: കുഞ്ചാക്കോ ബോബന് (ക്യാപ്റ്റന്‍), ഉണ്ണി മുകുന്ദന്, വിവേക് ഗോപന്, സൈജു കുറുപ്പ്, മണികുട്ടന്, അര്ജുന് നന്ദകുമാര്‍, സിദ്ധാര്‍ത്ഥ് മേനോന്, ഷെഫീഖ് റഹ്മാന്, നിഖില്‍ കെ മേനോന്, വിജയ് യേശുദാസ്, പ്രജോദ് കലാഭവന്‍, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, ആസിഫ് അലി, രാജീവ് പിള്ള, പ്രശാന്ത് അലക്സാണ്ടര്‍, സിജു വില്‍സണ്‍.
സെലിബ്രറ്റി ക്രിക്കറ്റ് ലീഗിലെ തെലുഗു വാരിയേഴ്സാണ് നിലവിലെ ചാംപ്യന്മാര്. ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയതും തെലുഗു തന്നെ. 2015, 2016, 2017, 2023 വര്‍ഷങ്ങളിലായിരുന്നു കിരീട നേട്ടം. കര്‍ണാടക ബുള്ഡോസേഴ്സ് (2013, 2014) ചെന്നൈ റൈനോസ് (2011, 2012) എന്നിവര്‍ രണ്ട് കിരീടങ്ങള്‍ വീതം നേടി. മുംബൈ ഹീറോസ് (2019) ഒരു തവണയും കിരീടം നേടി. കേരള സ്ട്രൈക്കേഴ്സ് 2014, 2017 വര്‍ഷങ്ങളില്‍ റണ്ണേഴ്സ് അപ്പായിരുന്നു.