


മലപ്പുറം : മുസ്ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് മറുപടിയുമായി മുന്‍ മന്ത്രി കെടി ജലീല്‍. പട്ടാമ്പിക്കടുത്തെ കൊപ്പത്തെ “Yummy Fried Chicken”ഷോപ്പ് പി കെ ഫിറോസിന്റേതാണെന്ന് സമ്മതിച്ചതിന് ഒരായിരം നന്ദിയെന്ന് ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. തിരുനാവായക്കാരന്‍ വെള്ളടത്ത് മുഹമ്മദ് അഷ്റഫ് സ്വന്തം ബിനാമിയാണെന്ന് അംഗീകരിച്ചതിനും ഫിറോസിന് നന്ദി പറയുന്നതായി ജലീല്‍ പരിഹസിച്ചു.
‘കത്വഉന്നാവോ പെണ്‍കുട്ടികളുടെ കണ്ണീരിന്റെ നനവ് ഞാനാ ഷോപ്പിന്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു. ‘ദോതി ചാലഞ്ചില്‍’ പറ്റിക്കപ്പെട്ട ലീഗുകാരുടെ മനോവേദന അവിടെ മുറ്റി നില്‍ക്കുന്നത് മനസ്സിനെ വല്ലാതെ മഥിച്ചു’, എന്ന് പറഞ്ഞാണ് കെ ടി ജലീല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഗള്‍ഫില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുകയും ബിനാമി ബിസിനസുകള്‍ ഫിറോസ് നടത്തുന്നുണ്ടെന്നും ജലീല്‍ ആരോപിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായി, പൊതുപ്രവര്‍ത്തനവും തൊഴിലും ബിസിനസും ഒരുമിച്ച് നടത്തിയ പിതാവാണ് തനിക്ക് മാതൃകയെന്ന് പി കെ ഫിറോസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യമ്മി ഫെഡ് ചിക്കനില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന കെടി ജലീലിന്റെ ഫോട്ടോ ഫിറോസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് ജലീലിന്റെ മറുകുറിപ്പ്.
കെടി ജലീലിൻറെ ഫെയ്സ്ബുക്ക് കുറിപ്പ് :-
ഒരായിരം നന്ദി:
പട്ടാമ്പിക്കടുത്ത കൊപ്പത്തെ “Yummy Fried Chicken” ഷോപ്പ് തന്റേതാണെന്ന് (പി.കെ ഫിറോസിന്റേതാണെന്ന്) സമ്മതിച്ചതിന്!
തിരുനാവായക്കാരന്‍ വെള്ളടത്ത് മുഹമ്മദ് അഷ്റഫ് സ്വന്തം ബിനാമിയാണെന്ന് അംഗീകരിച്ചതിന്!
NB: കത്വ ഉന്നാവോ പെണ്‍കുട്ടികളുടെ കണ്ണീരിന്റെ നനവ് ഞാനാ ഷോപ്പിന്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു. ‘ദോതി ചാലഞ്ചില്‍’ പററിക്കപ്പെട്ട ലീഗുകാരുടെ മനോവേദന അവിടെ മുറ്റി നില്‍ക്കുന്നത് മനസ്സിനെ വല്ലാതെ മഥിച്ചു.