തൃശൂർ : പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേർന്ന് കെഎസ്യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി സച്ചിദാനന്ദ്. കോൺഗ്രസ് രാഷ്ട്രീയം വ്യക്തിപരമായി മാറിയ സാഹചര്യത്തിൽ പാർട്ടിയിൽ തുടരാൻ താൽപര്യമില്ലെന്നും വർത്തസമ്മേളനത്തിൽ സച്ചിദാനന്ദ് പറഞ്ഞു.
തന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായപ്പോൾ തന്നെ സംരക്ഷിക്കാൻ കോൺഗ്രസ് നേതൃത്വം വന്നില്ലെന്നും ബിജെപിയാണ് തന്നെ രാഷ്ട്രീയപരമായി സംരക്ഷിച്ചതെന്ന് സച്ചിദാനന്ദ് പറഞ്ഞു.
കാലിക്കറ്റ് സർവകലാശാലയുടെ ഡി സോൺ സംഘർഷത്തിൽ കെഎസ്യു പ്രവർത്തകരെ സംരക്ഷിക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. കലോത്സവത്തിനെത്തിയ മത്സരാർത്ഥികൾക്ക് ഭക്ഷണം നൽകാൻ പോലും കെഎസ്യുവിൻ്റെ നേതൃത്വത്തിലുള്ള സംഘാടകർക്ക് സാധിച്ചില്ലെന്നും സച്ചിദാനന്ദ് കുറ്റപ്പെടുത്തി.