തിരുവനന്തപുരം കെ.എസ്.ആർ.ടി.സി സ്വിഫ്ട് പുറത്തിറക്കുന്ന പുതിയ പ്രിമിയം സൂപ്പർ ഫാസ്റ്റുകളിൽ സ്റ്റോപ്പുകൾ പരിമിതമാക്കും. ഡിപ്പോകൾ ഒഴിവാക്കി യാത്രക്കാരെ പരമാവധി നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാണ് ശ്രമം. പത്ത് ബസുകൾ വാങ്ങുന്നതിനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഇതിനൊപ്പം നിലവിൽ സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റുകളിൽ ചിലത് കൂടി ലിമിറ്റഡ് സ്റ്റോപ്പാക്കുന്നതും പരിഗണനയിലുണ്ട്. പുതിയ സൂപ്പർ ഫാസ്റ്റുകൾ വാങ്ങുമ്പോൾ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന സൂപ്പർഫാസ്റ്റുകളിൽ പഴക്കം ചെന്നവ ഫാസ്റ്റ് പാസഞ്ചർ സർവീസിനുപയോഗിക്കും.
ഒഴിവാക്കുന്ന ഡിപ്പോകൾ
എം.സി. റോഡിൽ: കിളിമാനൂർ, പന്തളം, ഏറ്റുമാനൂർ, പുതുക്കാട്, വെഞ്ഞാറമ്മൂട്, കൂത്താട്ടുകുളം.
ദേശീയപാതയിൽ: കണിയാപുരം, ചേർത്തല, എറണാകുളം, ആലുവ, പുതുക്കാട്, ചാത്തന്നൂർ, ഹരിപ്പാട്, വൈറ്റില, ചാലക്കുടി.