തൃശൂർ : കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ച് നാലു വയസുകാരി മരിച്ചു. മുള്ളൂക്കര സ്വദേശി ഫാത്തിമ ആണ് മരിച്ചത്.
തൃശൂർ ഓട്ടുപാറയിൽ പുലർച്ചെ ഒന്നോടെയായിരുന്നു അപകടം. ഫാത്തിമ പിതാവിനും ഗർഭിണിയായ മാതാവിനുമൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആണ് അപകടമുണ്ടായത്. നൂറാഫാത്തിമയുടെ പിതാവ് ഉനെെസ്, മാതാവ് റെെഹാനത്ത് എന്നിർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു