

തിരുവനന്തപുരം : കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി. സമൂഹമാധ്യമങ്ങളിലടക്കം അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.
കാര്‍ഡ് വിതരണത്തില്‍ തടസമുണ്ടായത് സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യുന്നതില്‍ താമസം വന്നതുകൊണ്ടാണ്. സാങ്കേതിക പ്രശ്നം പരിഹരിച്ചു. ഇതോടെ കാര്‍ഡ് വിതരണം പുനരാരംഭിക്കുകയും ചെയ്തു. നിലവില്‍ നല്‍കിയിട്ടുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സൗജന്യ യാത്ര തുടരുന്നുണ്ട്. സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ഔദ്യോഗിക അറിയിപ്പുകള് മാത്രം വിശ്വസിച്ചാല്‍ മതിയെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.
തെറ്റായ പ്രചരണങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പൊതുജനങ്ങളും സാമൂഹികമാധ്യമ ഉപയോക്താക്കളും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.