തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളത്തിനായി സര്‍ക്കാര്‍ പണം അനുവദിച്ചു. രണ്ടാം ഗഡു ശമ്പളത്തിനായി 30 കോടിയാണ് അനുവദിച്ചത്. മുഴുവന്‍ ശമ്പളവും അനുവദിക്കാത്തതില്‍ പ്രതിഷേധത്തിലായിരുന്നു ജീവനക്കാര്‍. അഞ്ചാം തീയതി ശമ്പളം നല്‍കുമെന്നാണ് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചിരുന്നത്. അതിനായി 50 കോടി വേണമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. മുഴുവന്‍ ശമ്പളവും ലഭിക്കാത്തതിനാല്‍ യൂണിയനുകള്‍ സമരത്തിലാണ്. ശമ്പളം ഗഡുക്കളായി നല്‍കുന്നത് അവസാനിപ്പിക്കണമെന്നാണ് യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.