തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം ഇന്നു ലഭിച്ചേക്കും. കെഎസ്ആർടിസി ജീവനക്കാർക്കു ശമ്പളം നൽകുന്നതിനായി ധനവകുപ്പ് 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇന്ന് 40 കോടി രൂപ കെഎസ്ആർടിസിയുടെ അക്കൗണ്ടിലെത്തുമെന്നാണ് വിവരം.
ആദ്യഗഡുവായി 30 കോടി രൂപ ധനവകുപ്പ് കെഎസ്ആർടിസിക്കു നൽകിയിരുന്നു. 16 കോടിയോളം രൂപ കെഎസ്ആർടിസി സ്വന്തം നിലയിൽ കണ്ടെത്തിയാകും ശമ്പള വിതരണം പൂർത്തിയാക്കുക. ജൂലൈ മാസത്തെ ശമ്പ ളം ഇന്ന് ഒറ്റത്തവണയായി വിതരണം ചെയ്യാനുള്ള തയാറെടുപ്പിലാണ് മാനേജ്മെന്റ്. കെഎസ്ആർടിസി ശമ്പള പ്രശ്നത്തിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് ഈ നീക്കം.