തിരുവനന്തപുരം : ശബരിമല കുംഭമാസ പൂജകൾക്കായി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കി കെഎസ്ആർടിസി. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ സർവീസുകളും മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കെഎസ്ആർടിസി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
കെഎസ്ആർടിസിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് :-
“സ്വാമി ശരണം”
‘2025 ശബരിമല കുംഭമാസ പൂജ’ വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കി കെഎസ്ആർടിസി…
കുംഭമാസ പൂജകൾക്കുമായി 12/02/2025 വൈകുന്നേരം 05.00 മണിക്ക് ശബരിമല തിരുനടതുറക്കുന്നതും 17/02/2025 രാത്രി 10.00 മണിക്ക് നട അടയ്ക്കുന്നതുമാണ്.
തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ
ഉണ്ടായിരിക്കുന്നതാണ്.
നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ സർവീസുകളും, മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി
പമ്പ
Phone:0473-5203445
തിരുവനന്തപുരം
phone: 0471-2323979
കൊട്ടാരക്കര
Phone:0474-2452812
പത്തനംത്തിട്ട
Phone:0468-2222366