മൂന്നാര്‍: കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതിൽ ജീവനക്കാരന് തലകുത്തി നിന്ന് പ്രതിഷേധിച്ചു. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ എസ് ജയകുമാറാണ് വേറിട്ട പ്രതിഷേധം നടത്തിയത്. മൂന്നാര്‍ ഡിപ്പോയിലായിരുന്നു പ്രതിഷേധം നടന്നത്. ജയകുമാറിനൊപ്പം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഗിരീഷ്, ബിജുമോന് എന്നിവരും സമരത്തില്‍ പങ്കുചേര്‍ന്നു. നിന്നുകൊണ്ടാണ് ഇവര്‍ സമരത്തില്‍ പങ്കെടുത്തത്.