ആലപ്പുഴ: കായംകുളത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീപിടിച്ചു. ബസ് പൂർണമായും കത്തിനശിച്ചു. കായംകുളത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായി ബസാണ് കത്തിനശിച്ചത്.
എം എസ് എം കോളേജിന് സമീപത്തെത്തിയപ്പോൾ ബസിൽ നിന്ന് രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടു. തുടർന്ന് ഡ്രൈവർ ബസ് നിർത്തി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാർ ഇറങ്ങുന്നതിന് മുമ്പ് തന്നെ തീപിടിത്തമുണ്ടായി. ആർക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.