ചേര്‍ത്തല: കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്. വെള്ളിയാകുളം ജംക്ഷന് സമീപം ഞായറാഴ്ച വൈകിട്ട് ആറിനാണ് സംഭവം. ചേര്‍ത്തലയില്‍ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയും ഇതേ റൂട്ടില്‍ ചേര്‍ത്തലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടേയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സ്വകാര്യ ബസ് അടുത്തുള്ള മതിലില്‍ ഇടിച്ചാണ് നിന്നത്. ഇവിടെ നിന്നും വാഹനം താഴേയ്ക്ക് വീഴാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യാത്രക്കാരെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. അപകടത്തിന് പിന്നാലെ ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസമുണ്ടായി.പോലീസും അഗ്നിശമന സേനയും അപകടമുണ്ടായ ഉടന്‍ സ്ഥലത്തെത്തിയിരുന്നു.