തിരുവനന്തപുരം : തൈപ്പൊങ്കൽ പ്രമാണിച്ച് ഇന്ന് കേരളത്തിലെ ആറ് ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്ക് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ഓഫീസുകൾക്കാണ് അവധി.
ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. ഉപഭോക്താക്കൾക്ക് ഓൺലൈനായി പണം അടയ്ക്കാം.