തിരുവനന്തപുരം : കെഎസ്ഇബിയുടെ ഓണ്‍ലൈന്‍ പേയ്മെന്റ് സെര്‍വര്‍ തകരാറിലായത് ഉപയോക്താക്കളെ വലച്ചു. സെര്‍വര്‍ തകരാറിലായേതാടെ ഓണ്‍ലൈന്‍ പേയ്മെന്റ് സേവനങ്ങള്‍ തടസപ്പെട്ടു.
രാവിലെ മുതല്‍ കെഎസ്ഇബിയുടെ ഉപഭോക്തൃ സേവനങ്ങളെല്ലാം തടസപ്പെട്ടതായാണ് പരാതികള്‍ ഉയര്‍ന്നത്. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ പേയ്മെന്റ് നടത്താന്‍ സാധിക്കുന്നില്ലെന്നാണ് പരാതി.
ബോര്‍ഡിന്റെ ഒരുമ നെറ്റ് എന്ന സോഫ്റ്റ് വെയറിലാണ് തകരാറുണ്ടായത്. ഓണ്‍ലൈന്‍ വഴി പണം അടക്കാനാകുന്നില്ലെന്ന് മാത്രമല്ല. സോഫ്റ്റ് വെയര്‍ വഴി അടിയന്തിര അറിയിപ്പുകളും നല്‍കാനാകുന്നില്ല.
നാളെ രാവിലെയോടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.