തൃശൂർ: കെഎസ്ഇബി കരാർ തൊഴിലാളി കുത്തേറ്റ് മരിച്ചു. തൃശൂർ വിയ്യൂരിലാണ് സംഭവം. തമിഴ്നാട് സ്വദേശി മുത്തുപാണ്ടി(49)യാണ് കൊല്ലപ്പെട്ടത്. മറ്റൊരു കരാർ തൊഴിലാളിയായ മുത്തുവാണ് ക്രൂരകൃത്യം നടത്തിയത്. ഇരുവരും തമ്മിൽ മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. വിയ്യൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മുത്തുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.