

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരുമുഴം മുന്നേ എറിഞ്ഞാണ് കോണ്‍ഗ്രസ് കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ എസ് ശബരിനാഥനെ കളത്തിലിറക്കിയത്. തന്ത്രം ഫലിച്ചു. കവടിയാര്‍ ശബരീനാഥന് തൂക്കി.
വോട്ടര്‍മാര്‍ക്ക് ശബരി നന്ദി പറഞ്ഞു. ജനങ്ങളുടെ മനസില്‍ യുഡിഎഫ് ഉണ്ടെന്നും കവടിയാറിന്റെ പെരുമ കാത്തുകൊണ്ട് മികച്ച പോരാട്ടം നടത്തിയ എല്ലാവര്ക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് അഭിമാനിക്കാവുന്ന പോരാട്ടമെന്നും വളരെ ടഫായ മത്സരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ മുഖ്യപ്രതിപക്ഷമായ ബിജെപിക്കും പിന്നിലായിരുന്നു കോണ്‍ഗ്രസ്. കെ മുരളീധരനാണ് ഇത്തവണ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്പ്പറേഷന് ഉള്‍പ്പെടെ പ്രമുഖരെയും യുവാക്കളെയും പരിഗണിക്കണമെന്നതായിരുന്നു എഐസിസിയുടെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായാണ് പ്രകടനം മെച്ചപ്പെടുത്താന്‍ പ്രധാന മുഖങ്ങളെ മല്‍സരത്തിനിറക്കിയത്. ശബരീനാഥന് താമസിക്കുന്ന
ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ മത്സരിച്ചത്.
പിതാവ് ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നു 2015ലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിലൂടെയാണ് ശബരിനാഥന് പാര്‍ലമെന്റ്റി രംഗത്ത് എത്തുന്നത്. 2016ലും വിജയം ആവര്‍ത്തിച്ചെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്.