തിരുവനന്തപുരം: ജില്ലാ അണ് എംപ്ലോയീസ് വെല്‍ഫയര്‍ കോപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകര്‍ക്ക് തുക നഷ്ടമായ സംഭവത്തില്‍ പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തില്‍ കോണ്‍ഗ്രസ്. പണം നഷ്ടപ്പെട്ടവരെ കെപിസിസി നേതൃത്വം സമീപിച്ചു.രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാവുമെന്ന് ഉറപ്പ് നല്കി. അതുവരെ പരാതിയുമായി സര്‍ക്കാരിനെ സമീപിക്കരുതെന്നും കെപിസിസി ആവശ്യപ്പെട്ടതായാണ് വിവരം.
സഹകരണ സൊസൈറ്റിയില്‍ നിന്നും 300 നിക്ഷേപകരുടെ 13 കോടി രൂപ നഷ്ടമായെന്നാണ് പരാതി. സംഭവത്തില്‍ മുന്‍ മന്ത്രി വി.എസ്.ശിവകുമാറിന്റെ വീടിന് മുന്നില്‍ നിക്ഷേപകര്‍ പ്രതിഷേധിച്ചിരുന്നു.ശിവകുമാറിന്റെ ഉത്തരവാദിത്വത്തിലാണ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചത്. ശിവകുമാറിന്റെ ബെനാമിയാണ് സൊസൈറ്റി പ്രസിഡന്റ് ശാന്തിവിള രാജേന്ദ്രന് എന്ന് നിക്ഷേപകര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമെന്ന് ശാന്തിവിള രാജേന്ദ്രന് പറഞ്ഞു.12 ശതമാനം പലിശ നല്‍കിയതാണ് സൊസൈറ്റി പൊളിയാന്‍ കാരണം. ഇഡി ഉള്‍പ്പെടെ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും രാജേന്ദ്രന് പറഞ്ഞു. വി എസ് ശിവകുമാറിന്റെ ബിനാമിയല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി. ശിവകുമാറിനെ അടുത്ത തവണ മത്സരിപ്പിക്കാതിരിക്കാന്‍ കോണ്‍ഗ്രസിലുള്ളവര്‍ തന്നെ ഉയര്‍ത്തുന്ന ആരോപണമാണിതെന്നും രാജേന്ദ്രന് കുറ്റപ്പെടുത്തി.
നേരത്തെ, സംസ്ഥാനത്ത് സഹകരണ സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ ക്രമക്കേട് നടന്നത് യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളിലാണെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സംസ്ഥാനത്ത് 16,255 സഹകരണ സംഘങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 272 സഹകരണ സംഘങ്ങളിലാണ് സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തില്‍ പല തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ക്രമക്കേട് കണ്ടെത്തയില്‍ 202 സഹകരണ സംഘങ്ങളിലും യുഡിഎഫ് ഭരണ സമിതിയാണുള്ളത്. എല്‍ഡിഎഫ് നേതൃത്വം നല്കുന്ന 63 സംഘങ്ങളിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ സഹകരണ സംഘങ്ങളിലാണ് തട്ടിപ്പുകള്‍ കൂടുതലെന്നും സെപ്റ്റംബര്‍ അവസാനവാരം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.