തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ സഭാധ്യക്ഷൻ അന്തരിച്ച ഡോ.കെ.പി. യോഹന്നാന്റെ (മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ) ഭൗതികശരീരം കൊച്ചിയിലെത്തിച്ചു . നെടുമ്പാശേരി വിമാനത്താവളത്തിൽ മൃതദേഹം സഭാ ഭാരവാഹികൾ ചേർന്ന് ഏറ്റുവാങ്ങി. ഇന്ന് ഉച്ചയ്ക്ക് 12ന് വിലാപയാത്രയായി തിരുവല്ലയിലേക്ക് കൊണ്ടുപോകും .
നെടുമ്പാശേരിയിൽ നിന്നു കെ.പി.യോഹന്നാന്റെ ജന്മദേശമായ നിരണത്ത് എത്തിക്കും. നിരണം ബിലീവേഴ്സ് ചർച്ച് ദേവാലയത്തിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. രണ്ടാം ഘട്ടം ശുശ്രൂഷയും നടക്കും.തുടർന്ന് തിരുവല്ല ടൗണിലൂടെ വിലാപയാത്ര കടന്നുപോകും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആദരാഞ്ജലി അർപ്പിക്കാൻ സൗകര്യമുണ്ടാകും. രാത്രി 7.30ന് കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്തെത്തിക്കുന്ന മൃതദേഹം സെന്റ് തോമസ് കത്തീഡ്രലിനോടു ചേർന്ന കൺവൻഷൻ സെന്ററിൽ പൊതുദർശനത്തിനു വയ്ക്കും.20നു പൊതുദർശനം തുടരും. 21നു രാവിലെ ഒമ്പതിന് സെന്റ് തോമസ് കത്തീഡ്രലിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് കത്തീഡ്രലിനോടു ചേർന്ന് 11ന് മൃതദേഹം സംസ്കരിക്കും. യുഎസിലെ ഡാളസിൽ വാഹനം ഇടിച്ച് കഴിഞ്ഞ എട്ടിനാണ് ഡോ.കെ.പി. യോഹന്നാൻ അന്തരിച്ചത്.