കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂളയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. പ്രദേശത്ത് പുലി സ്ഥിരമായി എത്തുന്നുണ്ടെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു.
15 ദിവസത്തോളമായി പുലിയുടെ സാന്നിധ്യം പ്രദേശത്ത് കണ്ടെത്തിയിരുന്നു. മാൻ ഉൾപ്പെടെ നിരവധി കാട്ടു മൃഗങ്ങളെ പുലി കൊന്നു തിന്നിരുന്നു. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്.
നേരത്തെ പ്രദേശത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള, കൂരിയോട് ഭാഗത്ത് മാസങ്ങളായി ശല്യം ചെയ്യുന്ന പുലിയാണ് കൂട്ടിലായത്.