കോട്ടയം : പാറത്തോട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. റിട്ട. എഎസ്ഐ പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ(84), ഭാര്യ സരസമ്മ (70), മകൻ ശ്യാംനാഥ്(31) എന്നിവരാണ് മരിച്ചത്.
ദമ്പതികളുടെ മൃതദേഹം രക്തംവാർന്ന നിലയിലും ശ്യാംനാഥിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായി സംശയിക്കുന്നു. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.