ഇടുക്കി: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹത്തെ അനാദരിച്ചെന്ന പരാതിയില്ലെന്ന് ഇടുക്കി നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണൻ. തന്റെയും മകന്റെയും സമ്മതത്തോടെയാണ് മൃതദേഹം കൊണ്ടുപോയത്.പ്രതിഷേധം ഉണ്ടായതുകൊണ്ടാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ പ്രതിഷേധം കുടുംബത്തിന്റെ അനുമതിയോടെയല്ലെന്ന് നേരത്തേ ഇന്ദിരയുടെ സഹോദരന് സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു.വിഷയം രാഷ്ട്രീയവല്‍ക്കരിച്ചതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രതിഷേധത്തോട് യോജിപ്പില്ലെന്നും മൃതദേഹം വിട്ടുകിട്ടണമെന്നും കുടുംബം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് നടപടി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്ദിരയുടെ ഭര്‍ത്താവ് വിശദീകരണവുമായി രംഗത്തെത്തിയത്.