കൊല്ലം : സംസ്ഥാനത്ത് ആദ്യമായി ജില്ലാ പഞ്ചായത്ത് സ്കൂളുകളിൽ നിർമിച്ചു നൽകിയ അത്യാധുനിക ടോയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനത്തിനൊരുങ്ങി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച പടിഞ്ഞാറെ കല്ലട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ നിർവഹിക്കും. വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് അധ്യക്ഷയാകും.
30ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് അത്യാധുനിക സംവിധാനങ്ങളോടെ ടോയ്ലറ്റ് കോംപ്ലക്സ് സ്കൂളിലൊരുക്കിയത്. ഹാബിറ്റാറ്റിനായിരുന്നു നിർമാണച്ചുമതല. പെൺകുട്ടികൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന തരത്തിൽ നാപ്കിൻ വെന്റിങ് മെഷീനുകൾ , ഇൻസിനറേറ്റർ , ഹൈടെക് ടോയ്ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ 12 സ്കൂളിൽ ഇത്തരത്തിൽ അത്യാധുനിക ടോയ്ലറ്റ് കോംപ്ലക്സുകൾ നിർമിക്കും.