ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും നിയുക്ത എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയുടെ പ്രോ ടേം സ്പീക്കറാകും. മാവേലിക്കര മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയിലാകും എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക.
പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുന്‍പ് രാഷ്ട്രപതിയുടെ മുന്നില്‍ കൊടിക്കുന്നില്‍ സുരേഷ് സത്യപ്രതിജ്ഞ ചെയ്യും. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതു വരെ സ്പീക്കറുടെ ചുമതലകള്‍ നിര്‍വഹിക്കുന്നത് ഇദ്ദേഹമായിരിക്കും. 1989ല്‍ അടൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കൊടിക്കുന്നില്‍ സുരേഷ് ആദ്യമായി മത്സരിച്ചത്. 1989, 91, 96, 99 വര്‍ഷങ്ങളില്‍ അടൂരില്‍നിന്ന് ലോക്സഭാംഗമായി. 1998, 2004 തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. 2009, 2014, 2019, 2024 തിരഞ്ഞെടുപ്പുകളില്‍ മാവേലിക്കരയുടെ എംപിയായി. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍ സഹമന്ത്രിയായിരുന്നു.