കൊച്ചി : ലോകത്തെ മികച്ച വയോജന സൗഹൃദ നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയും. ലോകാരോഗ്യ സംഘടന തയ്യാറാക്കിയ മികച്ച വയോജന സൗഹൃദ നഗരങ്ങളുടെ ലിസ്റ്റിലാണ് കൊച്ചി ഉൾപ്പെട്ടത്. ഏഷ്യയിൽ നിന്നും മറ്റൊരു നഗരവും പട്ടികയിലില്ല.
ലോക ആരോഗ്യ സംഘടന വയോജന സൗഹൃദ നഗര പട്ടികയിൽ തെരെഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് കൊച്ചി. 2012ൽ കൊൽക്കത്ത നഗരം പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. നഗരത്തിൽ നടത്തിയ വയോജന സൗഹൃദ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് കൊച്ചി ഈ നേട്ടം കരസ്ഥമാക്കിയത്.പകൽവീട്, വയോജന ക്ലിനിക്, വയോജനക്കൂട്ടം, കാൽനട പാതയൊരുക്കൽ, വയോജന കായിക മേള തുടങ്ങിയവ കൊച്ചി കോർപ്പറേഷൻ നടപ്പാക്കിയിരുന്നു.കൊച്ചി നഗരത്തിലെ വയോജന സൗഹൃദ പദ്ധതികളെക്കുറിച്ച് മേയർ എം അനിൽകുമാർ ലോക ആരോഗ്യ സംഘടനയുടെ പൊളിറ്റിക്കൽ ഫോറത്തിൽ സംസാരിച്ചിരുന്നു.