കല്‍പ്പറ്റ : പുല്‍പ്പള്ളിയിലെ സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെകെ എബ്രഹാം കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. ജയിലില്‍ നിന്ന് രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അയച്ചു. കെപിസിസി നടപടിയെടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് രാജി. താന്‍ നിരപരാധിയാണെന്നും പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ഒന്നും ചെയ്തിട്ടില്ലെന്നും സുധാകരന് അയച്ച കത്തില്‍ പറയുന്നു.