കൊച്ചി: മസാല ബോണ്ട് കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ തയാറെന്ന് കിഫ്ബി. ഇഡി ആവശ്യപ്പെട്ട രേഖകള്‍ കൊടുക്കാന്‍ തയാറാണെന്നും കിഫ്ബി കോടതിയെ അറിയിച്ചു.മുന്‍ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം.എബ്രഹാം എന്നിവര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സമന്‍സ് നല്‍കിയത്. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
സിഇഒയ്ക്ക് ഹാജരാകാന്‍ കഴിയില്ലെന്നും പകരം ഫിനാന്‍സ് ഡിജിഎമ്മും മാനേജര്‍മാരും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്നും കിഫ്ബി കോടതിയെ അറിയിച്ചു.എന്നാല്‍ ഇഡി സമന്‍സ് നിയമവിരുദ്ധമാണെന്ന് തോമസ് ഐസക് കോടതിയില്‍ ആവര്‍ത്തിച്ചു. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്നും ഐസക് നിലപാടെടുത്തു.മസാല ബോണ്ടില്‍ ഫണ്ട് എങ്ങനെ വിനിയോഗിച്ചു എന്നറിയുന്നത് തോമസ് ഐസകിനാണ്. അതുകൊണ്ട് ഐസക് ഹാജരായെ മതിയാകൂ എന്ന് ഇഡി കോടതിയെ അറിയിച്ചു. കേസില്‍ വാദം തുടരുകയാണ്.