ലണ്ടന്‍ : മുന്‍ വെസ്റ്റ് ഇന്‍ഡീസ് ടി20 ക്യാപ്റ്റനും ഹാര്‍ഡ് ഹിറ്ററുമായി കെയ്റോണ്‍ പൊള്ളാര്‍ഡ് ഇംഗ്ലണ്ട് ടി20 ടീം സഹ പരിശീലകന്. ടി20 ലോകകപ്പില്‍ മികവ് ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് പൊള്ളാര്‍ഡിനെ പരിശീലക സംഘത്തിലേക്ക് എത്തിച്ചത്. അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് 2024ലെ ടി20 ലോകകപ്പ്.
നാട്ടിലെ സഹാചര്യം അറിയുന്ന താരമെന്ന ബോണസും ടി20 ഫോര്‍മാറ്റിലെ പരിചയ സമ്പത്തുമാണ് ഇംഗ്ലണ്ട് പൊള്ളാര്‍ഡിനെ പരിശീലകനാക്കാന്‍ കാരണം. ടി20 ക്രിക്കറ്റില്‍ സമീപ കാലത്ത് ദയനീയ സ്ഥിതിയിലൂടെയാണ് ഇംഗ്ലണ്ട് കടന്നു പോകുന്നത്. ഏകദിന ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ മടങ്ങിയ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസില്‍ ടി20, ഏകദിന പരമ്പരകളും തോറ്റു.
ടി20 ഫോര്‍മാറ്റിലെ ഇതിഹാസ താരമാണ് പൊള്ളാര്‍ഡ്. 2012ല്‍ വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോള്‍ ടീമിലെ നിര്‍ണായക ഘടകമായിരുന്നു പൊള്ളാര്‍ഡ്. 2021ലെ ലോകകപ്പില്‍ വിന്‍ഡീസിനെ നയിച്ചതും പൊള്ളാര്‍ഡാണ്.
101 ടി20 മത്സരങ്ങള്‍ കളിച്ച പൊള്ളാര്‍ഡ് 2022ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇപ്പോഴും ലോകത്തെ വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റിലെ അവിഭാജ്യ ഘടകമാണ് താരം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് പരിശീകന് കൂടിയാണ് താരം.