ന്യൂഡല്‍ഹി: കേന്ദ്ര അവഗണനയ്ക്ക് എതിരായ കേരളത്തിന്റെ ഡൽഹി പ്രതിഷേധം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, എംപിമാര്‍, എംഎൽഎമാർ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
10.45 ഓടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളഹൗസിൽ നിന്ന് മാർച്ചായി പ്രതിഷേധം ആരംഭിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, ഡിഎംകെ നേതാക്കൾ അടക്കം സമരത്തിന് പിന്തുണയുമായി ജന്തർ മന്ദറിലെത്തുന്നുണ്ട്.പ്രതിഷേധത്തെ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ മുന്നേറ്റമാക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം.
സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതിയും പദ്ധതികളും നേടിയെടുക്കുക എന്ന ലക്ഷ്യമിട്ടാണ് നിയമവഴിക്ക് പുറമേ തെരുവിലും സമരത്തിന് ഇറങ്ങിയത്.ബി.ജെ.പി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു . കർണാടക സർക്കാർ ,കേന്ദ്ര വിരുദ്ധ സമരം നടത്തിയതിനു പിന്നാലെയാണ് പ്രത്യക്ഷ സമരവുമായി കേരളം തെരുവിലിറങ്ങുന്നത്.