ന്യൂഡൽഹി : നിയമസഭ പാസാക്കിയ നാല് ബില്ലുകൾ തടഞ്ഞുവച്ച സംഭവത്തിൽ രാഷ്ട്രപതിക്കെതിരേ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിലെത്തും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.അനുമതി നിഷേധിച്ച ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണറും രേഖപ്പെടുത്തിയത് എന്താണെന്ന് അറിയാൻ ഫയലുകൾ വിളിച്ചുവരുത്തണമെന്നും ചീഫ് സെക്രട്ടറിയും ടി.പി.രാമകൃഷണൻ എംഎൽഎയും നൽകിയ ഹർജിയിൽ പറയുന്നു.
രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവർണർ, കേന്ദ്ര സർക്കാർ എന്നിവരാണ് എതിർകക്ഷികൾ. ഗവർണർ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളിൽ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമർപ്പിച്ച ബില്ലുകളിൽ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഇത് വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനം ഹർജി നൽകിയിരിക്കുന്നത്.