തിരുവനന്തപുരം : എന്തുകൊണ്ട് പൊതുജനം കൈയ്യിൽ പണമില്ലാതെ വട്ടം കറങ്ങി എന്ന ചോദ്യത്തിന് വ്യക്തമായ സൂചനകൾ കേരളത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ഉണ്ട്. കൃഷി, വ്യവസായം, സേവന,നിർമാണ മേഖല എന്നിങ്ങനെ ഒരു സാമ്പത്തിക വ്യവസ്ഥയുടെ സിരാനാഡികളായ മേഖലകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തളർച്ചയിലായിരുന്നു.
പ്രധാന കാർഷിക വിളകളുടെ ഉത്പാദനത്തിൽ നാളികേരത്തിൽ മാത്രമാണ് വർദ്ധന. നെല്ല്, കുരുമുളക് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം കുറഞ്ഞു. ഹോട്ടൽ, റസ്റ്റോറന്റ് മേഖല, റിയൽ എസ്റ്റേറ്റ്, നിർമ്മാണമേഖല എന്നിവയും തളർച്ചയിലാണ്. മൂലധനച്ചെലവ് 2.75 ശതമാനമാണ് കുറഞ്ഞത്. ഇത് റോഡുകളുടെ നിർമ്മാണത്തെയുൾപ്പെടെ ബാധിച്ചു.
മൊത്തം ചെലവ് കൂടി
മൂലധന,റവന്യു ചെലവ് കുറഞ്ഞപ്പോഴും മൊത്തം ചെലവ് 10.44 ശതമാനത്തിൽ നിന്ന് 10.58 ശതമാനമായി വർദ്ധിച്ചു. ഇത് സർക്കാർ വരുത്തിവച്ച ചെലവാണ്
തളർച്ച
റോഡ് വികസനം 3,31,904 കി. മീറ്ററിൽ നിന്ന് 2,35,634 കി. മീറ്ററായി കുറഞ്ഞു
കാർഷികമേഖലയിൽ ചെലവിടൽ 761.81കോടിയിൽ നിന്ന് 401.93 കോടിയായി
പൊതുമരാമത്ത് ചെലവ് 2712 കോടിയിൽ നിന്ന് 2560 കോടിയായി
കാർഷിക ഉത്പാദനം 6.91%ൽ നിന്ന് 4.96% ആയി ഇടിഞ്ഞു
വ്യവസായ ഉത്പാദന വളർച്ച 20.79 ശതമാനത്തിൽ നിന്ന് 14.19 ആയി
സേവന മേഖലയിലെ വളർച്ച 24.8% ൽ നിന്ന് 11.53 % ആയി ഇടിഞ്ഞു